Wednesday, May 13, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എസ്എന്‍ഡിപി യോഗത്തില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പു രീതി ഹൈക്കോടതി റദ്ദാക്കി

by Punnyabhumi Desk
Jan 24, 2022, 01:47 pm IST
in കേരളം

കൊച്ചി: എസ്എന്‍ഡിപി യോഗത്തില്‍ നിലനില്‍ക്കുന്ന തെരഞ്ഞെടുപ്പു രീതി ഹൈക്കോടതി റദ്ദാക്കി. പ്രാതിനിധ്യ വോട്ടവകാശരീതിയാണ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതി പുറപ്പെടുവിച്ച വിധി ദൂരവ്യാപക ഫലം ഉളവാക്കുന്നതാണ്. അതുപോലെ 1999ലെ ബൈലോ ഭേദഗതിയും കോടതി റദ്ദാക്കി.

ഇതോടെ എസ്എന്‍ഡിപി സ്ഥിരം അംഗങ്ങളായ മുഴുവന്‍ പേര്‍ക്കും വോട്ടവകാശം ലഭിക്കുന്ന സ്ഥിതിയാണ് നടപ്പിലാകാന്‍ പോകുന്നത്. ഇത്രയും നാള്‍ പ്രാതിനിധ്യ പ്രകാരമുള്ള വോട്ടാണ് നടന്നിരുന്നത്. 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു വോട്ടവകാശം.

കാല്‍ നൂറ്റാണ്ടായി എസ്എന്‍ഡിപി ഭാരവാഹിത്വത്തില്‍ തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ എതിര്‍ചേരിയിലുള്ളവര്‍ നടത്തിയ നിയമപോരാട്ടമാണ് ഇപ്പോള്‍ എസ്എന്‍ഡിപിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ അടിമുടി മാറ്റുന്ന തരത്തിലുള്ള വിധിയിലേക്കു കാര്യങ്ങള്‍ എത്തിച്ചിരുന്നത്. കന്പനി നിയമത്തില്‍ 1974ല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇളവ് നേടിയാണ് പ്രാതിനിധ്യ വോട്ടവകാശ രീതി എന്‍എന്‍ഡിപി തുടര്‍ന്നു വന്നിരുന്നത്. കോടതി വിധിയോടെ ഈ ഇളവും റദ്ദാക്കപ്പെട്ടു.

വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോടു പറഞ്ഞത്. കഴിഞ്ഞ 25 വര്‍ഷമായി താന്‍ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടെത്തു പ്രാതിനിധ്യ വോട്ടവകാശ സംവിധാനത്തിലൂടെയാണെന്നും അതിനു മാറ്റം വരുത്തിയ ഹൈക്കോടതി വിധി പരിശോധിച്ചശേഷമേ പ്രതികരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെള്ളാപ്പള്ളിയുടെ എതിര്‍ ചേരിയിലുള്ള അഡ്വ.സി.കെ. വിദ്യാസാഗര്‍, ചന്ദ്രസേനന്‍, ബിജു രമേശ് തുടങ്ങിയവര്‍ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു.

വിധിയെ സ്വാഗതം ചെയ്‌തെങ്കിലും തെരഞ്ഞെടുപ്പു പ്രക്രിയ അതി സങ്കീര്‍ണമായി മാറുന്ന സ്ഥിതിയാണ് വരുന്നതെന്ന ഉത്കണ്ഠ വിദ്യാസാഗര്‍ പങ്കുവച്ചു. ലക്ഷക്കണക്കിനു പേര്‍ക്കു വോട്ടവകാശം കിട്ടുന്നതോടെ ഒരു പൊതു തെരഞ്ഞെടുപ്പിനു സമാനമായ ഒരുക്കങ്ങള്‍ എസ്എന്‍ഡിപി തെരഞ്ഞെടുപ്പു പ്രക്രിയയ്ക്കായി ഒരുക്കേണ്ടി വരുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

തെരഞ്ഞെടുപ്പു പട്ടികയും മറ്റു ക്രമീകരണങ്ങളും ഒരുക്കുന്നതു വന്‍ ചെലവുള്ളതും സങ്കീര്‍ണവും ദുഷ്‌കരവുമായ കാര്യമായിരിക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ കൈയടിക്കിവച്ചു നടത്തിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിരുദ്ധഭരണമാണ് ഇങ്ങനെയൊരു വിധിയിലേക്കു പോകാനുള്ള സാഹചര്യമുണ്ടാക്കിയതെന്നു വിദ്യാസാഗര്‍ ആരോപിച്ചു. ഇതു വെള്ളാപ്പള്ളി നടേശന് എതിരായ വിധിയെഴുത്താണെന്നു ബിജു രമേശ് പ്രതികരിച്ചു. അടുത്ത മാസം എസ്എന്‍ഡിപി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വിധി.

ഇനി എസ്എന്‍ഡിപിയിലെ ഭരണകാലാവധി അഞ്ചു വര്‍ഷത്തിനു പകരം മൂന്നു വര്‍ഷമായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, വിധിക്കെതിരേ വെള്ളാപ്പള്ളി വിഭാഗം അപ്പീല്‍ പോകാനാണ് സാധ്യത. എസ്എന്‍ഡിപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരും എന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചന.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies