തിരുവനന്തപുരം: സ്റ്റുഡന്‍ന്റ് പോലീസിന് മതപരമായ വേഷം അനുവദിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹിജാബും ഫുള്‍സ്ലീവും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്. കുട്ടികളില്‍ ദേശീയ ബോധവും അച്ചടക്കവും വളര്‍ത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാല്‍ മതചിഹ്നങ്ങള്‍ അനുവദിക്കാന്‍ കഴിയില്ല.
കേരള പോലീസിന്റെ സഹകരണത്തോടെയാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് പദ്ധതി ആവിഷ്‌കരിച്ചത്. വര്‍ഷങ്ങളായി വിവിധ മതവിഭാഗങ്ങളിലെ കുട്ടികള്‍ ഒരേവേഷം ധരിച്ചാണ് സേനയില്‍ പങ്കാളികളായത്. മുന്‍പ് ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. അതിനാല്‍ പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
പരാതിക്കാരിയുടെ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വാദം കേള്‍ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ഇവരെ കണ്ട് അഭിപ്രായം കേട്ട ശേഷമാണ് ഹിജാബും ഫുള്‍ സ്ലീവും അനുവദിക്കാന്‍ കഴിയില്ലെന്ന ഉത്തരവിറക്കിയത്.
Discussion about this post