Sunday, October 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

by Punnyabhumi Desk
Feb 21, 2022, 04:13 pm IST
in കേരളം

കൊച്ചി: ഗൂഢാലോചനക്കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെ കക്ഷി ചേരാന്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തുടരന്വേഷണം നടത്തിയതെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ കേസിലെ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവൂ എന്നാണ് നടിയുടെ അപേക്ഷ. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യമാണെന്നാണ് നടിയുടെ നിലപാട്. ഇന്ന് ഉച്ചയ്ക്ക് ശേഷം 1.45ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. പ്രോസിക്യൂഷന്റെ വാദവും ഇതോടൊപ്പം ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം, വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി സുരാജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം മൂന്നുദിവസം സുരാജിനെ ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച രണ്ടാം പ്രതി അനൂപിനെ ചോദ്യം ചെയ്യും. തുടര്‍ന്ന് ദിലീപിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.

നടന്‍ ദിലീപ് ഉള്‍പ്പെടെ വധഗൂഢാലോചനക്കേസ് പ്രതികളായ മൂന്നുപേര്‍ കൈമാറിയ ഫോണുകളില്‍ ചിലതിലെ വിവരങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് അറിവ്. വിശദപരിശോധനയ്ക്കായി ആറ് ഫോണുകളും കോടതിയുടെ അനുമതിയോടെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കാന്‍ ആലോചനയുണ്ട്. ബംഗളൂരുവിലെ റീജിയണല്‍ ഫോറന്‍സിക് ലബോറട്ടറിയും പുനെയിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയുമാണ് പരിഗണിക്കുന്നത്. കേന്ദ്ര ലാബുകളിലെ പരിശോധനാഫലം ലഭിക്കാന്‍ വൈകുമെന്നതാണ് ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുന്നത്.

പതിനഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ച വൈകിട്ടാണ് ഫോണുകളുടെ ഇവിടത്തെ ശാസ്ത്രീയ പരിശോധനാഫലം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഈ മാസം നാലിനാണ് ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ് എന്നിവരുടെ ഫോണുകള്‍ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലില്‍ എത്തിച്ചത്.

Share
Tweet
Send

Related News

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

പുതിയ വാർത്തകൾ

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies