ന്യൂഡല്‍ഹി: യുക്രെയ്നില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനായുള്ള ഏകോപനം നടത്തുന്നതിന് കേന്ദ്രമന്ത്രിമാര്‍ നേരിട്ട് ഇടപെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ്പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജ്ജു, വി.ജെ.സിംഗ് എന്നിവരാണ് യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന നാല് രാജ്യങ്ങളിലേക്ക് പോകുന്നത്. അതിര്‍ത്തികളില്‍ ഇനിയും 3,000ത്തോളം പേര്‍ കുടുങ്ങിയിരിക്ക്‌യാണ്.
അതേസമയം, കീവിലുള്ളവരോട് ട്രെയിനുകളില്‍ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്ക് പോകാന്‍ എംബസി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.













Discussion about this post