
കൊച്ചി: പഞ്ചവാദ്യ ആചാര്യനായ കുഴൂര്‍ നാരായണ മാരാര്‍ (91) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യാസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശ്ശൂര്‍ മാള സ്വദേശിയാണ്. ശവസംസ്‌ക്കാരം രാത്രി വീട്ടുവളപ്പില്‍ വെച്ച് നടക്കും.
കുഴൂരും സഹോദരന്മാരായ കുട്ടപ്പന്‍ മാരാരും, ചന്ദ്രന്‍ മാരാരും ഉള്‍പ്പെടുന്ന സംഘം പഞ്ചവാദ്യത്തിലെ കുഴൂര്‍ ത്രയം എന്നാണറിയപ്പെടുന്നത്. 2010ലെ പദ്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പല്ലാവൂരുകാരെപ്പോലെ, അന്നമനടക്കാരെപ്പോലെ പഞ്ചവാദ്യത്തില്‍ കുഴൂരുകാരുടെ തനതായ ശൈലി സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇവരുടെ പ്രത്യേകത.
Discussion about this post