തിരുവനന്തപുരം: രാജ്യത്തെമ്പാടുമുള്ള തെരുവുജാലവിദ്യക്കാരും മോഡേണ്‍ മജീഷ്യന്മാരും ഒത്തുചേരുന്ന അപൂര്‍വ ഇന്ദ്രജാല സംഗമത്തിന് തിരുവനന്തപുരം നാളെ സാക്ഷ്യംവഹിക്കും. തിരുവനന്തപുരം മാജിക് അക്കാദമിയും സംസ്ഥാന ടൂറിസംവകുപ്പും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, സെന്റ് ജോസഫ് സ്‌കൂള്‍ ആഡിറ്റോറിയം, എ.കെ.ജി സ്മാരക ഹാള്‍ എന്നിവിടങ്ങളിലായി നാളെ മുതല്‍ 15 വരെയാണ് ഇന്ത്യാജാല്‍ സംഘടിപ്പിക്കുന്നത്.
നാളെ 4 മണിക്ക് വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനംചെയ്യും. തെരുവുജാലവിദ്യക്കാരെ ആദരിക്കുന്ന ചടങ്ങില്‍ പി.ആര്‍.ഡി ഡയറക്ടര്‍ നന്ദകുമാര്‍, മാജിക് അക്കാദമി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍മാരായ ചന്ദ്രസേനന്‍ മിതൃമ്മല, രാജമൂര്‍ത്തി എന്നിവര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.
Discussion about this post