കോട്ടയം: മുന്‍ മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എം.പി.ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയം ഈരയില്‍ക്കടവിലെ വസതിയായ ‘സുധര്‍മ’യിലായിരുന്നു അന്ത്യം. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന ഗോവിന്ദന്‍ നായര്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.
കോട്ടയം പാറമ്പുഴ നാപ്പത്തില്‍ പുത്തന്‍പുരയില്‍ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനാണ്. സിഎംഎസ് കോളജ്, ആലുവ യുസി കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കോട്ടയം ബാറില്‍ അഭിഭാഷകനായി.
പൂഞ്ഞാര്‍ കൊട്ടാരത്തിലെ ഗോദവര്‍മ രാജയുടെ മകള്‍ പരേതയായ ബി. ശാരദാദേവിയാണു ഭാര്യ. മകള്‍: സുധാദേവി.













