കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് കനത്ത ഇടിവുണ്ടായി. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 39,320 രൂപയും ഗ്രാമിന് 4,915 രൂപയുമായി.
ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുറയുന്നത്. തിങ്കളാഴ്ച പവന് 240 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച വില മാറാതെ നില്‍ക്കുകയായിരുന്നു.
മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വര്‍ഷത്തെ ഉയര്‍ന്ന വില.













