പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ പോലീസ് റെയ്ഡ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരമണിക്കൂറോളം പരിശോധന നടത്തിയത്.
ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളിസംഘത്തിലെ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുണ്ടൂര്‍ സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്ന ഇഖ്ബാല്‍, നൂറണി സ്വദേശി ഫയാസ് എന്നിവരാണു പിടിയിലായത്.













