തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ജനത്തെ വലച്ചു. ഭൂരിപക്ഷം കെഎസ്ആര്‍ടിസി സര്‍വീസുകളും മുടങ്ങി. തിരുവനന്തപുരത്ത് നിന്നും രാവിലെ രണ്ട് സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്.
വയനാട്ടിലും ആകെ രണ്ട് സര്‍വീസുകളാണ് പോയത്. പത്തനംതിട്ടയിലെ 199 സര്‍വീസുകളില്‍ പോയത് 15 എണ്ണം മാത്രമാണ്. കോഴിക്കോട് ഡിപ്പോയില്‍ നിന്നും പുറപ്പെട്ടത് മൂന്ന് ബസ് മാത്രമാണ്. തൃശൂരില്‍ 37 ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. കൊച്ചിയിലും സര്‍വീസുകള്‍ മുടങ്ങി. മലപ്പുറത്തും യാത്രക്കാര്‍ ഏറെ വലയുകയാണ്. കാസര്‍ഗോട്ട് 55 സര്‍വീസില്‍ ഓടിയത് നാലെണ്ണം മാത്രമാണ്.
വ്യാഴാഴ്ച മന്ത്രി ആന്റണി രാജുവുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഭരണകക്ഷി സംഘടനയായ എഐടിയുസി, കോണ്‍ഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവരാണു പണിമുടക്കില്‍ പങ്കെടുക്കുന്നത്. 24 മണിക്കൂര്‍ സൂചനാ പണിമുടക്കിനാണു സംഘടനകളുടെ ആഹ്വാനം.
സമരത്തില്‍ സിഐടിയു പങ്കെടുക്കുന്നില്ല. എന്നാല്‍ പരോക്ഷ പിന്തുണ നല്‍കുന്നുണ്ട്. അഞ്ചാം പത്താം തീയതി ശന്പളം നല്‍കാമെന്ന സര്‍ക്കാര്‍ നിലപാടിനോടു യോജിക്കാനാകില്ലെന്ന് യൂണിയനുകള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഇന്നു ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കെതിരേ കെഎസ്സ്ആര്‍ടിസി മാനേജ്‌മെന്റ് ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിച്ച് മേയ് മാസത്തെ ശന്പളത്തില്‍ നിന്ന് ഒരു ദിവസത്തെ ശന്പളം പിടിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.













