ഗുരുവായൂര്‍: സ്വര്‍ണ്ണവ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണ്ണം കവര്‍ന്നു. രണ്ട് ലക്ഷം രൂപയും മോഷണം പോയി. സ്വര്‍ണ്ണവ്യാപാരി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗുരുവായൂര്‍ തമ്പുരാന് പടിയിലെ വീട്ടില്‍ വച്ചാണ് സംഭവം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ഒന്നേമുക്കാല്‍ കോടി രൂപ വിപണിയില്‍ വില വരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. മൊത്ത സ്വര്‍ണ്ണ വ്യാപാരിയായ ഇദ്ദേഹം താമസ സ്ഥലത്ത് നിന്നും പുറത്ത് പോയി വന്നപ്പോഴാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Discussion about this post