കൊച്ചി: കോണ്‍ഗ്രസില്‍നിന്നു തന്നെ പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നും അതിന് എഐസിസിക്കാണ് അധികാരമെന്നും മുതിര്‍ന്ന നേതാവ് കെ.വി.തോമസ്. പുറത്താക്കല്‍ സംബന്ധിച്ചു തനിക്ക് ഒരു അറിയിപ്പും കിട്ടിയിട്ടില്ല. കെപിസിസി അധ്യക്ഷന്‍ നുണ പറയുകയാണ്. താന്‍ എല്‍ഡിഎഫിലേക്ക് ഇല്ലെന്നും തോമസ് പറഞ്ഞു.
കെ.വി. തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണ് ഇന്നലെ പ്രഖ്യാപിച്ചത്. തീരുമാനം എഐസിസിയുടെ അനുമതിയോടെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇന്നലെ തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കെ.വി. തോമസ് പങ്കെടുത്തതിനു പിന്നാലെയാണു നടപടി.














Discussion about this post