Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വൈദ്യുതി ലൈനിലേക്ക് മരച്ചില്ല ചാഞ്ഞുകിടക്കുന്നത് അറിയിച്ചാല്‍ പാരിതോഷികം ലഭിക്കും

by Punnyabhumi Desk
May 20, 2022, 02:10 pm IST
in കേരളം

തിരുവനന്തപുരം: വൈദ്യുതി ലൈനിലേക്ക് മരച്ചില്ല ചാഞ്ഞുകിടക്കുന്നതു കണ്ടാല്‍ വൈദ്യുതി ബോര്‍ഡിനെ കൈയ്ക്കുകൈയോടെ അറിയിച്ചാല്‍ ബോര്‍ഡ് സമ്മാനം തരും. വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തില്‍ മരക്കൊന്പ് ചാഞ്ഞു നില്‍ക്കുന്നതായോ ചെടിപടര്‍പ്പുകള്‍ വൈദ്യുതി തൂണിലോ കന്പിയിലോ ട്രാന്‍സ്‌ഫോര്‍മറുകളിലോ പടര്‍ന്നു കിടക്കുന്നതായോ കണ്ടാല്‍ ചിത്രം എടുക്കുക, ബോര്‍ഡിന് അയക്കുക. ഇനി സമ്മാനം എത്തുന്നതും കാത്തിരിക്കാം. വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ ഒന്നിനുശേഷമാണ് ഇതിന് അവസരമുള്ളത്. ഉത്തരവാദിത്തപ്പെട്ട സെക്ഷന്‍, അയയ്ക്കുന്നയാളിന്റെ വിശദാംശങ്ങള്‍ എന്നിവ സഹിതം 9496001912 എന്ന വാട്‌സ് ആപ് നന്പരിലോ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലോ അയയ്ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രങ്ങളോ വിവരങ്ങളോ അയയ്ക്കുന്നവര്‍ അവ എടുക്കുന്ന തീയതിയും സമയവും ചിത്രത്തിലോ ഒപ്പമോ രേഖപ്പെടുത്തണം. ജൂലൈ 31 വരെ അയച്ചുകിട്ടുന്ന ചിത്രങ്ങളില്‍ 10 എണ്ണത്തിന് കെഎസ്ഇബി പാരതോഷികം നല്‍കും. നോഡല്‍ ഓഫീസര്‍ ഇ മെയില്‍: [email protected]

ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഏതെങ്കിലും വൈദ്യുതി ലൈനിനു മീതെ അപകടകരമായ വിധത്തില്‍ മരക്കൊന്പ് ചാഞ്ഞു നില്‍ക്കുന്നതായോ ചെടിപടര്‍പ്പുകള്‍ വൈദ്യുതി തൂണിലോ കന്പിയിലോ ട്രാന്‍സ്‌ഫോര്‍മറുകളിലോ പടര്‍ന്നു കിടക്കുന്നതായോ കണ്ടാല്‍ ജോലിയില്‍ വന്ന വീഴ്ചയായി മാനേജ്‌മെന്റ് കണക്കാക്കും. ബന്ധപ്പെട്ട സര്‍ക്കിള്‍, ഡിവിഷന്‍, സബ്ഡിവിഷന്‍, സെക്ഷന്‍ ഓഫീസര്‍മാരെ വീഴ്ചയുടെ ഉത്തരവാദികളായി കണക്കാക്കുകയും കന്പനി ചെലവിടുന്ന തുക മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥരില്‍ നിന്ന് തുല്യ തോതില്‍ ഈടാക്കുകയും ചെയ്യുമെന്ന് വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies