കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ‘ഹോം’ സിനിമയെ ഒഴിവാക്കിയതില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. സിനിമയ്ക്ക് പുരസ്‌കാരം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഈ സിനിമ ജൂറി കണ്ടില്ലെന്ന് ഉറപ്പാണെന്നും അതല്ലെങ്കില്‍ അവര്‍ എന്തെങ്കിലും പ്രതികരിച്ചേനെയെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഹോം’ സിനിമ ജൂറി കാണരുതെന്ന് ആഗ്രഹമുള്ളവര്‍ ഉണ്ടായിരിക്കാം. വിജയ് ബാബുവിനെതിരായ പരാതിയും ഒരു കാരണമായിരിക്കാം. വിജയ് ബാബു നിരപരാധിയെന്ന് പിന്നീട് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ‘ഹൃദയം’ നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവയ്ക്കമായിരുന്നു. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. അക്കാദമി ഭാരവാഹിത്വം വേണ്ടെന്ന് വച്ചത് നന്നായെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.













