Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

എകെജി സെന്ററിനു നേരെയുണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് എന്ന് സിപിഎം നേതാക്കള്‍

by Punnyabhumi Desk
Jul 1, 2022, 06:56 am IST
in കേരളം

തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് ഇന്നലെ രാത്രി ഉണ്ടായ ബോംബേറിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ആരോപണമുന്നയിച്ച് സിപിഎം നേതാക്കള്‍. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്നും കലാപമുണ്ടാക്കാനുളള ആസൂത്രിത ശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. ആക്രമണത്തിന് കാരണം കോണ്‍ഗ്രസാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.

സംഭവത്തെ അപലപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുകാരണവശാലും പ്രകോപനത്തില്‍ വീഴരുതെന്നും സമാധാനപരമായ പ്രതിഷേധം ജനങ്ങളെ അണിനിരത്തി നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ സംസ്ഥാന വ്യാപക പ്രതിഷേധം സിപിഎം സംഘടിപ്പിക്കും. മന്ത്രിമാരും മുന്നണി നേതാക്കളുമടക്കം സ്ഥലം സന്ദര്‍ശിച്ചു.

ഇന്ന് രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്നതിന്റെ കൂടെ പശ്ചാത്തലത്തില്‍ കേരളമാകെ കനത്ത ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരത്ത് കനത്ത പൊലീസ് വിന്യാസമാണുളളത്. എകെജി സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. തലസ്ഥാനത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. അടൂരും തിരുവല്ലയിലും പ്രതിഷേധം നടന്നു.ആലപ്പുഴയില്‍ ഇന്ദിരാ ഗാന്ധി പ്രതിമയുടെ വലത് കൈ തകര്‍ത്ത് റോഡിലെറിഞ്ഞ നിലയില്‍ കണ്ടെത്തി.

രാത്രി 11.24ന് എകെജി സെന്ററിന് താഴെ എകെജി ഹാളിനോട് ചേര്‍ന്നാണ് ഇരുചക്രവാഹനത്തിലെത്തിയയാള്‍ സ്ഫോടക വസ്തു എറിഞ്ഞത്. പ്രധാന ഗെയ്റ്റിന് സമീപം പൊലീസ് കാവലുണ്ടായിരുന്നു എന്നാണ് സിപിഎം അറിയിച്ചത്. സിപിഎം നേതാക്കളായ എം.എ ബേബി, പി.കെ ശ്രീമതി എന്നിവരടക്കം ഈ സമയം സ്ഥലത്തുണ്ടായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയ്ക്കും പൊലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കെ.സുധാകരന്റെ കണ്ണൂരിലെ വീട്ടിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലുളളവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies