Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓഫീസ് ആക്രമിച്ച സംഭവം ദൗര്‍ഭാഗ്യകരം; ആരോടും ദേഷ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

by Punnyabhumi Desk
Jul 1, 2022, 04:43 pm IST
in കേരളം

കല്‍പ്പറ്റ: വയനാട്ടില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച ഓഫീസ് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും ഓഫീസ് ആക്രമിച്ചവരോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് മാത്രമല്ല, വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് കൂടിയാണ്. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും അക്രമങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ അക്രമം ഒന്നിനും പരിഹാരമല്ല. ഓഫീസ് ആക്രമിച്ചതില്‍ വിഷമമുണ്ട്.

എനിക്കവരോട് ഒരു ദേഷ്യവുമില്ല. ഇതിന്റെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കാത്ത കുട്ടികളാണ് ചെയ്തത്. ഉത്തരവാദിത്തമില്ലായ്മയാണ് അവര്‍ കാണിച്ചത്. ഓഫീസ് ഉടന്‍ തുറക്കും. ‘ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ഗാന്ധി വയനാട്ടിലെത്തിയത്.

കഴിഞ്ഞ മാസം 24നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസില്‍ എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീസിലേക്ക് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

തുടക്കത്തില്‍ പൊലീസ് പ്രവര്‍ത്തകരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പുറകുവശത്തിലൂടെ ഓഫീസിന്റെ രണ്ടാം നിലയിലേയ്ക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ ഓഫീസിന്റെ ഷട്ടറുകള്‍ കേടുപാടുകള്‍ വരുത്തുകയും, ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും സ്റ്റാഫിനെ മര്‍ദിച്ചെന്നും സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies