പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ ഇന്ന് വൈകിട്ട് മൂന്നിന് തുറന്നുവിടുമെന്ന് ജലസേചനവകുപ്പ് അറിയിച്ചു. ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 111.03 മീറ്ററാണ് ഡാമിലെ നിലവിലുള്ള ജലനിരപ്പ്.കഴിഞ്ഞ രണ്ട് ദിവസമായി മലബാര്‍ മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറക്കുന്നത്.
Discussion about this post