Tuesday, May 13, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

രാമായണ മാസാചരണം: ജടായു രാമസന്ധ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Jul 18, 2022, 08:34 am IST
in കേരളം

തിരുവനന്തപുരം: രാമായണത്തിന്റെ മാഹാത്മ്യം എന്നത് സ്ത്രീ സമൂഹത്തിന് ഊന്നല്‍ നല്‍കുന്നതാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജടായു രാമക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന ജടായു രാമസന്ധ്യയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. ശ്രീരാമന്‍ ഉത്തമപുരുഷന്റെ പ്രതീകമാണ്. ഈ കാലഘട്ടത്തിലെ ജനങ്ങളില്‍ പ്രേരകശക്തിയായി അനുവര്‍ത്തിക്കുന്നതു കൊണ്ട് രാമായണത്തിന്റെ പ്രസക്തി അനുദിനം ഏറിവരുന്നു. പഞ്ഞമാസ കാലം എന്ന് കരുതിപ്പോന്നിരുന്ന കര്‍ക്കിടക മാസം എല്ലാ വീടുകളിലും ഭക്തിയോടെ രാമായണ മാസമായി ആചരിക്കപ്പെടാന്‍ പി. പരമേശ്വരന്‍ നടത്തിയ ഇടപെടല്‍ വിസ്മരിക്കാന്‍ സാധിക്കില്ല. രാമായണം എന്നാല്‍ രാമന്റെ യാത്ര എന്നതാണ്. ധര്‍മത്തില്‍ ഉറച്ചുനിന്ന് കടമകള്‍ ഓര്‍മിപ്പിച്ച്, ക്ഷമയുടെയും സഹനത്തിന്റെയും സന്ദേശം പകരുന്നതാണ് ഭഗവാന്‍ ശ്രീരാമചന്ദ്ര മഹാപ്രഭുവിന്റെ ജീവിതചര്യ. നമ്മുടെ വിദ്യാഭ്യാസ സമുദായത്തില്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. ഇന്ത്യയുടെ ഹൃദയം എന്നത് ത്യാഗവും സേവനവുമാണെന്ന് സ്വാമി വിവേകാനന്ദന്‍ നമ്മെ ഓര്‍മിപ്പിച്ചിട്ടുണ്ടെന്നും ഇതാണ് രാമായണം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീസമൂഹത്തിനും സ്ത്രീ സുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്ന വീരജടായുവിന്റെ ചരിത്രം രാമായണത്തിന്റെ പ്രസക്തായ ഭാഗമാണെന്നും പരശുരാമക്ഷേത്രമായ കേരളത്തിലെ കൊല്ലം ജില്ലയിലെ ജടായു രാമക്ഷേത്രത്തെ കുറിച്ച് പറയുമ്പോള്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ പ്രവര്‍ത്തങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന്‍ ഓണ്‍ലൈന്‍ വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ജടായു രാമക്ഷേത്രം ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് എല്ലാഭാവുകങ്ങളും നേരുന്നതായും തെലുങ്കാന ഗവര്‍ണര്‍ പറഞ്ഞു.

ശാശ്വതമായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന രാമായണം ലോകം ഉള്ളിടത്തോളം നിലനില്‍ക്കുന്നതാണ്. രാമചരിതം ഉദാത്തമായ ധര്‍മാചരണത്തിലൂടെ ആദര്‍ശപുരുഷനായ രാമനെ നമുക്ക് കാണിച്ചു തരുന്നു. ഉത്തമ ധര്‍മങ്ങളെ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും രാമായണ പാരായണത്തിന്റെ ഫലമായ ബ്രഹ്മസായൂജ്യം ആര്‍ജിക്കുവാനും സമൂഹത്തിന് സാധ്യമാകട്ടെയെന്ന് ശ്രീരാമകൃഷ്ണ ആശ്രമം അദ്ധ്യക്ഷന്‍ മോക്ഷവ്രതാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

സര്‍വചരാചരങ്ങളുടെയും ശ്രേയസിനും പ്രേയസിനും ഉതകുന്ന തരത്തിലാണ് അദ്ധ്യാത്മരാമായണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. സമൂഹത്തിന്റെ ബൗദ്ധികവും ആധ്യാത്മികവുമായ ഉന്നതിക്ക് രാമായണ പാരായണം പ്രയോജനകരമായി ഭവിക്കുമെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. കര്‍ക്കിടകത്തില്‍ മാത്രമല്ല അതുകഴിഞ്ഞാലും രാമായണം ദിവസവും കുറച്ചെങ്കിലും വീടുകളില്‍ പാരായണശീലം തുടരുന്നത് ധര്‍മാചരണത്തിന്റെ ഭാഗമാണെന്നും സ്വാമി തൃപ്പാദങ്ങള്‍ ഓര്‍മിപ്പിച്ചു.

രാമായണ മാസാചരണ സമിതി ചെയര്‍മാന്‍ കേണല്‍ ജി.ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. ജടായു പാറ കോദണ്ഡ രാമ ക്ഷേത്രട്രസ്റ്റ് ഏര്‍പ്പെടുത്തിയ വീര ജടായു പുരസ്‌കാരം കുസുമം ആര്‍. പുന്നപ്രയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മാനിച്ചു. കുത്തിയോട്ട കലാ ആചാര്യന്‍ ചെട്ടിക്കുളങ്ങര വിജയരാഘവ കുറുപ്പ്, രാമായണ പാരായണ ആചാര്യന്‍ വട്ടപ്പാറ സോമശേഖരന്‍ നായര്‍, തീം സോങ് കമ്പോസ് ചെയ്ത മണക്കാട് ഗോപന്‍, തിരുവാതിര അവതരിപ്പിച്ച അമൃത, ഭരതനാട്യം അവതരിപ്പിച്ച അമ്പിളി എന്നിവരെ ഗവര്‍ണര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു..

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രചിച്ച ‘പദം പദം’ എന്ന് ആരംഭിക്കുന്ന ഗാനം കുത്തിയോട്ട രൂപത്തില്‍ അവതരിപ്പിച്ച വീഡിയോ സിഡിയും ജഡായു രാമസ്തുതിയുടെ സിഡിയും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. കുമ്മനം രാജശേഖരന്‍, രാമായണ മാസാചരണ സമിതി കണ്‍വീനര്‍ രാകേഷ്‌കുമാര്‍, ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത്ത്, പാല്‍ക്കുളങ്ങര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടയമംഗലം ജടായു രാമക്ഷേത്രത്തിലേക്കുള്ള പടവുകള്‍ നിര്‍മിക്കുന്നതിന് ‘പദം പദം രാമപാദം’ എന്ന പേരില്‍ നടന്നുവരുന്ന ജനകീയ യജ്ഞത്തിന്റെ ശീര്‍ഷകഗാനം, ഭരതനാട്യം, കുത്തിയോട്ടം, തിരുവാതിരകളി തുടങ്ങിയ കലാപരിപാടികളും വേദിയില്‍ അവതരിപ്പിച്ചു.

Share7TweetSend

Related News

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

കേരളം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies