തിരുവനന്തപുരം: കുരങ്ങുപനിയുടെ ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. കുരങ്ങുപനി സംശയിക്കുന്നവര്‍ക്കും, രോഗസാധ്യത ഉള്ളവര്‍ക്കും പ്രത്യേകം ഐസൊലേഷന്‍ നല്‍കണം.
പനിക്കൊപ്പം ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടെങ്കില്‍ കുരങ്ങുപനിയാണെന്നു സംശയിക്കാമെന്നു മാര്‍ഗരേഖയില്‍ പറയുന്നു. നിലവില്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് കുരങ്ങുപനിക്ക് ചികിത്സയുള്ളത്.
കൂടുതല്‍ ആശുപത്രികളിലേക്ക് ചികിത്സ വ്യാപിപ്പിക്കും. രോഗികള്‍ ഗുരുതരാവസ്ഥയിലാണെങ്കില്‍ മാത്രം മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും. സുരക്ഷിതമല്ലാത്ത സമ്പര്‍ക്കമുള്ളവര്‍ 21 ദിവസം നിരീക്ഷണത്തില്‍ കഴിയണം. അതേസമയം സമ്പര്‍ക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഡ്യൂട്ടിയില്‍ നിന്ന് മാറ്റമില്ല. രോഗലക്ഷണമില്ലെങ്കില്‍ ഇവര്‍ ഡ്യൂട്ടിയില്‍ നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്നു മാര്‍ഗരേഖയില്‍ പറയുന്നു.
വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധന നടത്തും. രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ രക്തം ദാനം ചെയ്യരുതെന്നും മാര്‍ഗരേഖയില്‍ സൂചിപ്പിക്കുന്നു.
Discussion about this post