മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യു എ ഇയില്‍ നിന്ന് ഈ മാസം ആറിന് എത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്.ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അടുത്ത് സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് മൂന്നുപേര്‍ക്കാണ് ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. കൊല്ലം, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് നേരത്തേ രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കൂടുതല്‍ മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് നിര്‍ദേശം.
Discussion about this post