തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയില്‍ രൂക്ഷമാകുമ്പോള്‍ സര്‍ക്കാരില്‍ നിന്ന് വീണ്ടും കടം വാങ്ങാന്‍ കെഎസ്ആര്‍ടിസി. ജൂണ്‍-ജൂലൈ മാസങ്ങളിലെ ശന്പളം വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ നിന്ന് 65 കോടി രൂപ കടം വാങ്ങാന്‍ മാനേജ്മെന്റ് തീരുമാനിച്ചു.
ജൂണിലെ ശന്പള വിതരണം പാതിവഴിയിലാണെന്നും ഇത് പൂര്‍ത്തിയാക്കാന്‍ 26 കോടി രൂപ കൂടി വേണ്ടതിനാലാണ് കടമെടുക്കാന്‍ തീരുമാനിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
മെക്കാനിക്കല്‍, സൂപ്പര്‍വൈസറി, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ജൂണിലെ ശന്പളം നല്‍കിയിട്ടില്ലെന്ന് സര്‍ക്കാരിന് നല്കിയ കത്തില്‍ കെഎസ്ആര്‍ടിസി വ്യക്തമാക്കി.
Discussion about this post