ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് ഷെവലിയര്‍ അവാര്‍ഡ്. ഫ്രാന്‍സിന്റെ പരമോന്നത പുരസ്കാരമാണ് ദി ലീജിയണ്‍ ഒഫ് ഹോണര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡ്. തരൂരിന്റെ രചനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കുമുള്ള അംഗീകാരമായിട്ടാണ് ഫ്രാന്‍സ് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് തരൂര്‍ പ്രതികരിച്ചു.
ഫ്രാന്‍സിന്റെ സംസ്കാരവും ഭാഷയും എന്നും തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇത്തരം ഒരു പുരസ്കാരം ലഭിച്ചതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. 1802ല്‍ നെപ്പോളിയന് ബോണപ്പാര്‍ട്ടാണ് ലീജിയണ്‍ ഒഫ് ഹോണര്‍ ആരംഭിച്ചത്.
2010ല്‍ സ്പെയിനിന്റെ പരമോന്നത പുരസ്കാരവും ശശി തരൂരിനെ തേടി എത്തിയിരുന്നു. തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് രണ്ടു തവണ എംപിയായി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യം, മനുഷ്യവിഭവം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് യുഎന്നില്‍ 23 വര്‍ഷം ഉന്നത പദവി അലങ്കരിച്ച തരൂര്‍ വിശ്വപൗരന് എന്ന നിലയിലാണ് അറിയപ്പെടുന്നത്.
Discussion about this post