കോട്ടയം: പ്രതീക്ഷകളുടെ പുലരിയുമായി ചിങ്ങം ഒന്ന് വന്നെത്തി. മലയാളിക്ക് പ്രത്യാശയുടെ പുതുവര്‍ഷമാണിത്. സമ്പല്‍സമൃദ്ധിയുടെയും പ്രതീക്ഷകളുടെയും മാസം കൂടിയാണ് ചിങ്ങം.
വസന്തവും സന്തോഷവും വിരുന്നെത്തുന്ന ചിങ്ങമാസം വിളവെടുപ്പിന്റെ കൂടി കാലമാണ്. കോവിഡിനെയും പ്രളയത്തെയുമൊക്കെ മറികടന്ന് പുതുകാലത്തിനായി കാത്തിരിക്കുകയാണ് ഏവരും. പൂക്കളമൊരുക്കി ഒന്നിക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു.
ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടക്കും. ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ നേത്യത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി നട തുറന്നു ഭക്തര്‍ക്ക് ദര്‍ശനമൊരുക്കി.
Discussion about this post