കൊച്ചി: വിഴിഞ്ഞം സമരത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാകാതെ നോക്കണമെന്ന് ഹൈക്കോടതി. പോലീസ് ഇത് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പദ്ധതി മുന്നോട്ടു പോകണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ക്രമസമാധാനപ്രശ്നം ഉണ്ടെങ്കില്‍ സംസ്ഥാനം സിഐഎസ്എഫ് സുരക്ഷ ആവശ്യപ്പെടണമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.
തുറമുഖ നിര്‍മാണം ഏഴ് ദിവസങ്ങളായി മുടങ്ങിയെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ അറിയിച്ചു. പദ്ധതി തടസപ്പെടുത്തുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമെന്ന് അദാനിപോര്‍ട്ട് ചൂണ്ടിക്കാട്ടി. സമരത്തിന്റെ പശ്ചാത്തലത്തില്‍ അദാനി പോര്‍ട്ട് സമര്‍പ്പിച്ച ഹര്‍ജി ഇനി തിങ്കളാഴ്ച പരിഗണിക്കും. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദ്ദേശം നല്കി.













