Wednesday, October 21, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പ്: മുഖ്യമന്ത്രി നടത്തിയ അനൗദ്യോഗിക ചര്‍ച്ച പരാജയം

by Punnyabhumi Desk
Aug 26, 2022, 01:35 pm IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമരസമിതിയുമായി നടത്തിയ അനൗദ്യോഗിക ചര്‍ച്ച പരാജയം. സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര എന്നിവര്‍ ക്ലിഫ് ഹൗസില്‍വച്ചാണ് ചര്‍ച്ച നടത്തിയത്.

വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് മുഖ്യമന്ത്രി സമരക്കാരെ അറിയിച്ചു. പുനരധിവാസം സംബന്ധിച്ചും ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ അന്തിമതീരുമാനമാകാതെ പിരിയുകയായിരുന്നു.

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ നടത്തുന്ന സമരത്തില്‍നിന്ന് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലുള്ള സ്ഥിതി വിശേഷം സംബന്ധിച്ച് ആര്‍ച്ച്ബിഷപ് മുഖ്യമന്ത്രിയുമായി സംസാരിച്ചു. സമരം ഒത്തുതീര്‍ക്കുന്നതു സംബന്ധിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ച തുടരുമെന്ന് വികാരി ജനറാള്‍ മോണ്‍,  യൂജിന്‍ പെരേര പറഞ്ഞു.

ഫിഷറീസ് മന്ത്രി ആന്റണി രാജുവുമായി രണ്ടുതവണ നടത്തിയ ചര്‍ച്ച നേരത്തേ പരാജയപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ നടത്തുന്ന സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്കു കടക്കുകയാണ്.

അതേസമയം വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം. മത്സ്യത്തൊഴിലാളികള്‍ക്കായി സമഗ്ര പാക്കേജ് വേണമെന്നും സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ഭരണത്തിനെതിരേയും സമ്മേളനത്തില്‍ വിര്‍മശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തരവകുപ്പ് പരാജയമാണ്. കെ. രാജനൊഴികെ സിപിഐ മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സമ്മേളനം വിമര്‍ശിച്ചു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

ശ്രീരാമദാസമിഷന്‍ പുറത്തിറക്കിയ പുതിയ പുസ്തകങ്ങള്‍

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ആരോഗ്യ കുടുംബക്ഷേമ ദേവസ്വം മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, കൈമനം അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി, വി.മുരളീധരന്‍ എം.എല്‍.എ, മുന്‍ എം.പി എന്‍.പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ എം.എ.വാഹീദ്, മാധവന്‍.ബി.നായര്‍ എന്നിവര്‍ സമീപം.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം ഒക്ടോബര്‍ 4ന്

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies