തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കിടെ അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ നടക്കുക. ഇതു സംബന്ധിച്ച് ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയുടെ അറിയിപ്പ് ലഭിച്ചതായി രക്ഷിതാക്കള്‍ പറഞ്ഞു.
പരീക്ഷാര്‍ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. അപമാനിക്കപ്പെട്ട സാഹചര്യത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.













