കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിന് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജി തള്ളിയാല്‍ സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ചുവെന്ന കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയാണ് തള്ളിയത്. ഇതിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഉത്തരവ് റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ അനുവദിക്കണമെന്നുമാണ് മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ആനക്കൊമ്പ് പിടികൂടുമ്പോള്‍ മോഹന്‍ലാലിന്റെ പക്കല്‍ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല.













