തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ആരംഭിച്ചു. 24,477 സ്ഥിരം ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% നല്കികഴിഞ്ഞു.
ശമ്പളവിതരണത്തിന് അമ്പത്തി അഞ്ച് കോടിയില്‍പരം രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് കൈമാറിയത്. ഇതില്‍ ഏഴ് കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നാണ്. 838 താല്കാലിക ജീവനക്കാര്‍ക്ക് നേരത്തെ തന്നെ ജൂലൈ മാസത്തെ ശമ്പളം നല്‍കിയിരുന്നു.
അതേസമയം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രിയുമായുള്ള ജീവനക്കാരുടെ ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Discussion about this post