തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ ഒത്തുചേരലുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് നടത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനോടൊപ്പം മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുകയും വേണം. പൊതു ഇടങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയാക്കണം. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കരുത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കുകയും കോവിഡ് ടെസ്റ്റിന് വിധേയമാകുകയും ചെയ്യുക. കിടപ്പുരോഗികള്‍, ഗുരുതര രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. എസ്എംഎസ് പാലിച്ചുകൊണ്ട് കരുതലോടെ ഓണം ആഘോഷിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു
Discussion about this post