തൃശൂര്‍: നാലാം ഓണനാളില്‍ നടത്താറുള്ള പുലിക്കളിക്ക് മാറ്റമില്ല. ഞായറാഴ്ച തന്നെ പുലിക്കളി നടത്താന്‍ തൃശൂരിലെ പുലിക്കളി സംഘം തീരുമാനിച്ചു. എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഞായറാഴ്ച ഔദ്യോഗിക ദുഃഖാചരണം കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പുലിക്കളി മാറ്റി വച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. നേരത്തെ പുലിക്കളി സംഘം പ്രതിനിധികളുമായി തൃശൂര്‍ ജില്ലാ കളക്ടര്‍ ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍ പുലിക്കളി മാറ്റി വച്ചാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നാണ് പുലിക്കളി സംഘങ്ങളുടെ നിലപാട്. ഓദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പുലിക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് സംഘങ്ങള്‍ അറിയിച്ചു. അതേസമയം ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കിയിട്ടുണ്ട്.
Discussion about this post