തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ആക്രമണത്തില്‍ നാലു കുട്ടികളടക്കം ആറുപേര്‍ക്ക് കടിയേറ്റു. കോഴിക്കോടും പാലക്കാട്ടുമാണ് തെരുവ് നായ കുട്ടികളെ ആക്രമിച്ചത്. കോഴിക്കോട് അരക്കിണറില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് നായ ആക്രമിച്ചത്. നൂറാസ് (12), വൈഗ(12), സാജുദ്ദീന് (44) എന്നിവര്‍ക്കാണ് കടിയേറ്റത്. കുട്ടികളെ തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാജുദ്ദീന് കടിയേറ്റത്. കുട്ടികളെ തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് താജുദ്ദീന് കടിയേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് വിലങ്ങാട് ആറാം ക്ലാസ് വിദ്യാര്‍ത്ഥി ജയസൂര്യയ്ക്ക് നായയുടെ കടിയേറ്റു. കണ്ണൂര്‍ ജേര്‍ണലിസ്റ്റ് കോളനിയില്‍ താമസിക്കുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗവുമായ എ. ദാമോദരനെ തെരുവുനായ ആക്രമിച്ചു. അദ്ദേഹം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അട്ടപ്പാടി സ്വര്ണപ്പെരുവൂരില് മൂന്നര വയസുകാരന് ആകാശിന് മുഖത്ത് നായയുടെ കടിയേറ്റു. കുട്ടിയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post