തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് കസ്റ്റഡിയിലെടുത്തത്. യൂത്ത്കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
സംഭവം നടന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കേസിലെ പ്രതിയെ അന്വേഷണ സംഘം പിടികൂടുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്.
Discussion about this post