Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മര്‍ദ്ദനം: ജൂവലറി ഉടമ പരസ്യം റദ്ദാക്കി; ഇരയായ പെണ്‍കുട്ടിക്ക് യാത്രാച്ചെലവിനായി 50000 രൂപ കൈമാറി

by Punnyabhumi Desk
Sep 23, 2022, 11:24 am IST
in കേരളം

തിരുവനന്തപുരം: മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെ മകള്‍ക്കുമുന്നില്‍ വച്ച് കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനം നൊന്ത ജുവലറി ഗ്രൂപ്പ് ഉടമ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്ന ലക്ഷങ്ങളുടെ പരസ്യം റദ്ദാക്കി. മാനസിക പ്രയാസമേറ്റ പെണ്‍കുട്ടിക്ക് നാലു വര്‍ഷം യാത്ര ചെയ്യുന്നതിനുള്ള തുകയായി 50,000 രൂപ കൈമാറി. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അച്ചായന്‍സ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചനാണ് ഇന്നലെ ആമച്ചല്‍ കുച്ചപ്പുറം ‘ഗ്രീരേഷ്മ’ വീട്ടിലെത്തി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് പണം നല്‍കിയത്.

അത്യന്തം വേദനാജനകമായ മര്‍ദ്ദന വീഡിയോ കണ്ടതോടെയാണ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്ന പരസ്യം ഒഴിവാക്കാന്‍ അച്ചായന്‍സ് ജുവലറി എം.ഡി ടോണി തീരുമാനിച്ചത്. പരസ്യത്തിനായി നല്‍കിവന്ന തുകയുടെ ഒരു ഭാഗമാണ് മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കിയതെന്ന് അച്ചായന്‍സ് ഗോള്‍ഡ് മാനേജര്‍ ഷിനില്‍ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

20 ബസുകളില്‍ പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിമാസം 1,80,000 രൂപയാണ് അച്ചായന്‍സ് ഗ്രൂപ്പ് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിവന്നത്. ആറുമാസമായി ഇത് തുടരുന്നു. മൂന്ന് മാസത്തെ കരാര്‍ പുതുക്കേണ്ട സമയം എത്തിയിരുന്നു. ജീവനക്കാരുടെ അക്രമം ശ്രദ്ധയില്‍പ്പെട്ടതോടെ കരാര്‍ പുതുക്കേണ്ടന്നു തീരുമാനിക്കുകയായിരുന്നു. രേഷ്മയുടെ പിതാവ് പ്രേമനന്‍, മാതാവ് ഡാളി.പി.ആര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.

അതേസമയം നാലുവര്‍ഷത്തെ യാത്രാച്ചെലവിന് പണം നല്‍കിയ അച്ചായന്‍സ് ഗോള്‍ഡിനോട് വളരെയധികം നന്ദിയുണ്ടെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies