തിരുവനന്തപുരം: കാട്ടാക്കടയില്‍ അച്ഛനെയും മകളെയും മര്‍ദ്ദിച്ച കേസില്‍ പ്രതികളെ പിടികൂടേണ്ടത് പോലീസാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പോലീസിന് വീഴ്ച ഉണ്ടായോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ആദ്യമെ പ്രതികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുക അത്ര എളുപ്പമല്ലെന്നും മന്ത്രി പറഞ്ഞു. പ്രതികള്‍ എവിടെ ഒളിച്ചാലും പോലീസ് കണ്ടുപിടിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.













