തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം അഗ്നിബാധ. ബസ് സ്റ്റാന്‍ഡിനടുത്തുള്ള മൂന്നുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. സൈക്കിള്‍ സ്റ്റോറിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.
തുടര്‍ന്ന് താഴെയുള്ള രണ്ട് നിലകളിലേക്കും തീ പടരുകയായിരുന്നു. തൃശൂരില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഞ്ചരയോടെയാണ് സംഭവം . തീപിടിത്തത്തില്‍ ആളപയാമില്ല.













