തിരുവനന്തപുരം:ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി. എംഎല്‍എയുടെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്തും.
കേസന്വേഷണം തടസപ്പെടുത്താത്ത രീതിയില്‍ കര്‍ശന ഉപാധികളോടെയാണ് എംഎല്‍എയ്ക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ തെളിവെടുപ്പിനുള്‍പ്പെടെ എംഎല്‍എയെ കൊണ്ടുപോകുമെന്നാണ് വിവരം.
അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈദ്യപരിശോധന നടത്തും. പിന്നീട് എംഎല്‍എയെ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ യുവതിയുമായി തെളിവെടുപ്പ് നടത്തിയ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എംഎല്‍എയെ എത്തിക്കും.
എല്‍ദോസ് എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോവളത്ത് വച്ച് മര്‍ദിച്ചെന്നും സ്യൂയിസൈഡ് പോയിന്റില്‍വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള പരാതിയില്‍ വധശ്രമത്തിനുള്‍പ്പെടെയാണ് പോലീസ് കേസെടുത്തത്.
Discussion about this post