തിരുവനന്തപുരം: മുന്‍മന്ത്രിമാര്‍ക്കെതിരായ സ്വപ്നയുടെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തന്നെ തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സ്വപ്ന സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.
മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി ഉന്നയിച്ചത്.













