Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം: ലത്തീന്‍ അതിരൂപതയുടെ സമരത്തിനെതിരെ പ്രാദേശിക വികാരം ശക്തം

by Punnyabhumi Desk
Oct 27, 2022, 11:51 am IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ആരംഭിച്ച് നൂറ് ദിവസം തികയുമ്പോള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരെ പ്രാദേശിക വികാരം ശക്തമായി. നിര്‍മ്മാണഘട്ടത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് വിഴിഞ്ഞം തുറമുഖം നേരിടുന്നത്.

സമരത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ പ്രതിഷേധങ്ങളുടെ മുഖം മാറുകയാണ്. അടുത്തയാഴ്ച മുതല്‍ ഇരുകൂട്ടരും ഒറ്റക്കെട്ടായി സമരം നടത്തുമെന്നാണ് വിവരം. ജനകീയ കൂട്ടായ്മയ്ക്ക് പിന്തുണ നല്‍കി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കൗണ്‍സിലറെ തിരുത്താന്‍ ഡി.സി.സി നേതൃത്വത്തിന് പോലും സാധിച്ചിട്ടില്ല. തുറമുഖ കവാടത്തിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും കടലാസിലൊതുങ്ങി. ജില്ലാ കളക്ടര്‍ നല്‍കിയ രണ്ട് ഉത്തരവുകളുടെയും സമയം കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ പന്തല്‍ പൊളിച്ചില്ലെങ്കില്‍ തങ്ങള്‍ മുന്‍കൈയെടുക്കുമെന്ന തീവ്ര നിലപാടിലാണ് ജനകീയ കൂട്ടായ്മ.

സമരംമൂലം ഇതുവരെ 150 കോടിയോളം രൂപ നഷ്ടമുണ്ടായെന്നാണ് അദാനി വിഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡിന്റെ അനൗദ്യോഗിക കണക്ക്. തുറമുഖ നിര്‍മ്മാണത്തിന് ഏറ്റവും അനുകൂലമായി കടല്‍ ശാന്തമായിരിക്കെ നിര്‍മ്മാണം നടക്കുന്നില്ലെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. അതേസമയം കരയിലും കടലിലും സമരം നടത്തി നൂറാം ദിനത്തില്‍ സമരം കടുപ്പിക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ഇന്ന് മുതലപ്പൊഴിയില്‍ നിന്ന് കടല്‍ വഴി തുറമുഖത്തിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നല്‍കും. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വെന്‍ഷനും സംഘടിപ്പിക്കും. പുനരധിവാസം, തീരശോഷണപഠനം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഒരൊറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം.

ജൂലായ് 20ന് സെക്രട്ടേറിയറ്റില്‍ തുടങ്ങിയ സമരം ആഗസ്റ്റ് 16നാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. ഇതിനിടെ ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ലത്തീന്‍ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിലും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എ.കെ.ജി സെന്ററിലും ചര്‍ച്ച നടത്തിയിരുന്നു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies