ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തില്‍ മോഷണം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ക്ഷേത്രത്തിലെ തിരുവാഭരണം, സ്വര്‍ണ്ണക്കൂട്, വെള്ളിരൂപങ്ങള്‍ എന്നിവ മോഷണം പോയി. ക്ഷേത്ര ശ്രീകോവില്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്.
പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു മോഷണം. പുലര്‍ച്ചെ ക്ഷേത്രം ജീവനക്കാര്‍ ഉണര്‍ന്നപ്പോള്‍ ചുറ്റമ്പലത്തിലെ വാതില്‍ തുറന്നു കിടക്കുന്നതായി കണ്ട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. മുംഖംമൂടി ധരിച്ചാണ് കള്ളന്‍ മോഷണത്തിന് എത്തിയത്.സംഭവത്തില്‍ അരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.













