തലശേരി: നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്ന കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. ഇയാളെ തലശേരി എഎസ്പി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തലശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാജസ്ഥാന്‍ സ്വദേശിയായ ആറു വയസുകാരന്‍ ഗണേശിനാണ് മര്‍ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാ ളുകള്‍ ചോദ്യം ചെയ്‌തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറില്‍ കയറി പോകുകയായിരുന്നു.
കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. കുട്ടിയുടെ നടുവിന് സാരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ശിഹ്ഷാദിനെ പിന്നീട് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ സ്വമേധയാ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. പോലീസിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.
അതേസമയം കുട്ടിക്കെതിരെയുള്ള നികൃഷ്ടമായ പെരുമാറ്റത്തിന് തക്കതായ ശിക്ഷനല്‍കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മനുഷ്യത്വം മരവിച്ച പ്രവൃത്തിക്കെതിരെ ശക്തമായി പ്രതികരിച്ചത്.













