തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് നിര്‍ബന്ധമാണന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍. നവംബര്‍ 17ന് ആരംഭിക്കുന്ന ശബരിമല തീര്‍ഥാടനത്തിനായി ദേവസ്വം ബോര്‍ഡിന്റെ ചുമതലയിലുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് തുടക്കമായെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ആരംഭിച്ച പുതിയ സെന്റര്‍ ഉള്‍പ്പെടെ 13 ബുക്കിംഗ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ എത്തുന്നവര്‍ക്കായി നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിംഗിന് 10 കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഈ വര്‍ഷം എരുമേലി വഴി തീര്‍ഥാടനം അനുവദിക്കും.
പുല്ലുമേട് വഴി വരുന്നവര്‍ക്കായി കുമളിയിലും വണ്ടിപ്പെരിയാറിലും ബുക്കിംഗ് കേന്ദ്രങ്ങളുണ്ടാകും. വെര്‍ച്വല്‍ ക്യൂവില്‍ ബുക്കു ചെയ്യാതെ എത്തുന്നതിനാല്‍ ആര്‍ക്കും ദര്‍ശനാവസരം നിഷേധിക്കില്ല. ദിവസേന 120000 പേര്‍ക്ക് ദര്‍ശനം നടത്താനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്കു ചെയ്യാനാകുമെന്നും അനന്തഗോപന്‍ പറഞ്ഞു.













