കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി കൊച്ചി ഗോശ്രീ പാലത്തില്‍വച്ചാണ് ആക്രമണമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ മടങ്ങുമ്പോളാണ് സംഭവം. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ചീഫ് ജസ്റ്റീസിന്റെ കാര്‍ തടഞ്ഞു നിര്‍ത്തിയ പ്രതി ‘ഇത് തമിഴ്നാട് അല്ല’ എന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. ചീഫ് ജസ്റ്റീസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്മാന് നല്കിയ പരാതിയില്‍ പറയുന്നു. ടിജോയെ പോലീസ് ചോദ്യം ചെയ്യുകയാണ്.
Discussion about this post