കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച കേസില്‍ മാധ്യമപ്രവര്ത്തകന് ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍.
എളമക്കര സ്വദേശി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ബ്രിജുകുമാര്‍ ചൊവ്വാഴ്ച രാവിലെയാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് ചെലവാക്കിയ തുക പിണറായി വിജയന് തിരിച്ചടക്കണം എന്ന വാദമുയര്‍ത്തിയാണ് അദേഹത്തെ അധിക്ഷേപിക്കുന്ന രീതിയിലുള്ള ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ക്രൈം നന്ദകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത്. സംഭവം വിവാദമായതോടെ നന്ദകുമാര്‍ വീഡിയോ പിന്‍വലിച്ചിരുന്നു.
Discussion about this post