പത്തനംതിട്ട: ശബരിമലയില്‍തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി പോലീസ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ അനുവദിക്കും. ദിവ്യാംഗനര്‍ക്കും പ്രത്യേക ക്യൂ സജ്ജീകരിക്കും. ഇവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും നല്‍കും.
സന്നിധാനത്തും പമ്പയിലും മറ്റ് ഇടങ്ങളിലുമായി കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. പാര്‍ക്കിങ് സംവിധാനം മെച്ചപ്പെടുത്തുന്നതിനുളള കാര്യങ്ങള്‍ പരിശോധിക്കും. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തിയാവും പുതിയ ക്രമീകരണങ്ങള്‍ നടപ്പിലാക്കുക. ഇതിലൂടെയെല്ലാം തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പോലീസ് കണക്കു കൂട്ടുന്നത്.
ആവശ്യമെങ്കില്‍ കൂടുതല്‍ പോലീസിനെയും നിയോഗിക്കും. കാനനപാതയിലും കൂടുതല്‍ സൗകര്യം ഒരുക്കും. വിവിധ വകുപ്പുകള്‍ പ്രത്യേകയോഗം ചേര്‍ന്ന് പോരായ്മകള്‍ പരിഹരിക്കും.വാഹന പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലവും നിലയ്ക്കലിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ കൂടുതല്‍ ജീവനക്കാരെയും നിയോഗിക്കും.
കെഎസ്ആര്‍ടിസി ബസ് സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ നിര്‍ത്തി കൊണ്ടുപോകില്ലെന്ന് ഉറപ്പാക്കും. ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നേരെ പമ്പയിലേക്ക് വരാനും സൗകര്യമൊരുക്കും. അതേസമയം ധനു മാസം ഒന്നാം തിയതിയായ ഇന്ന് 93,456 പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
Discussion about this post