പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു. 1335 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലേക്ക് പുതിയതായി നിയോഗിച്ചിട്ടുള്ളത്. അസി. സ്പെഷല്‍ ഓഫീസര്‍ നിതിന്‍രാജ് , ഒമ്പത് ഡിവൈഎസ്പിമാര്‍, 33 സിഐമാര്‍, 93 എസ്ഐ/ എഎസ്ഐ, 1200 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയാണിത്.
10 ദിവസമാണ് പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. ഇവരെ കൂടാതെ എന്‍ഡിആര്‍എഫ്, ആര്‍എഎഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.
Discussion about this post