പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയുടെ അമ്മാവന്‍ നിര്യാതനായി. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ മാതൃ സഹോദരന്‍ തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കല്‍ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്.
മരണത്തെ തുടര്‍ന്ന് ശബരിമല മേല്‍ശാന്തി ആചാരപ്രകാരം സന്നിധാനത്തെ പൂജാ കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. പൂജാകര്‍മങ്ങളുടെ പകരം ചുമതല തന്ത്രി കണ്ഠരര് രാജീവര് ഏറ്റെടുത്തു.













