തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ചെമ്പഴന്തി ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം 30 ന് വൈകിട്ട് 3 ന് ചെമ്പഴന്തി ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഡി.അജിത്തിന്റെ അദ്ധ്യക്ഷതയില്‍ സ്വാമി ശുഭംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഗുരുകുലം യൂണിയന്‍ പ്രസിഡന്റ് മഞ്ഞമല സുബാഷ്, യൂണിയന്‍ സെക്രട്ടറി രാജേഷ് ഇടവക്കോട്, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ചെമ്പഴന്തി ശശി, വി.മധുസൂദനന്‍, യൂണിയന്‍ പ്രതിനിധി അജിത് ചെമ്പഴന്തി, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് പത്മിനി.വി, ട്രഷറര്‍ വി.ഗീത,യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ശ്രീകണ്ഠന്‍ .എസ് .വി, സെക്രട്ടറി അരുണ്‍.എം.എല്‍ എന്നിവര്‍ സംസാരിക്കും. ശാഖാ സെക്രട്ടറി ജി.ആര്‍.ജയ്‌മോഹന്‍ലാല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി.രാജേന്ദ്രന്‍ നന്ദിയും പറയും.













