ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരി പകുതിയോടെ കൊവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാദ്ധ്യത. അടുത്ത നാല്‍പ്പത് ദിവസം നിര്‍ണായകമാണെന്നും ജാഗ്രത വേണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്ന് ഇന്ത്യയിലെത്തിയ 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം സന്ദര്‍ശിക്കും.













