കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച കോഴിക്കോട് തുടക്കമാവും. പ്രധാനവേദിയായ വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു പതാക ഉയര്‍ത്തും.
10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. സാധാരണ ഒരാഴ്ച വരെ നീണ്ടുനില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാവും. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ നിന്നായി 14,000ത്തോളം വിദ്യാര്‍ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 24 വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും.
സമാപന സമ്മേളനം ഏഴിന് വൈകുന്നേരം നാലിന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി സമ്മാനവിതരണം നിര്‍വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരിക്കും. മന്ത്രി കെ.രാജന്‍ സുവനീര്‍ പ്രകാശനം ചെയ്യും.
Discussion about this post