ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്ന തീയതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2024 ജനുവരി ഒന്നിനാണ് ക്ഷേത്രം തുറക്കുകയെന്ന് അമിത് ഷാ അറിയിച്ചു.
രാമക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ കോണ്‍ഗ്രസ് ശക്തമായ വിയോജിപ്പ് കോടതിയില്‍ രേഖപ്പെടുത്തിയതാണ്. പിന്നീട് സുപ്രീം കോടതി വിധി വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചതെന്ന് അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ജന്‍ വിശ്വാസ് യാത്ര ഫ്ളാഗ് ഓഫ് ചെയ്ത് ത്രിപുരയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. കമ്യൂണിസ്റ്റുകാരില്‍ നിന്നും ത്രിപുരയെ പൂര്‍ണമായി മോചിപ്പിക്കുകയാണ് 2023ലെ തിരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി.
Discussion about this post